Saturday, April 9, 2011

പരീക്ഷയും പിന്നെ കുറെ കൂറ രാഷ്ട്രിയ പാര്‍ട്ടികളും

തിരുവനന്തപുരം: ഏപ്രില്‍ 09

ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് എനിക്ക് പി എസ് സി യുടെ ഒരു പരീക്ഷ ഉണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ തിരഞ്ഞിടുപ്പിന്റെ സമയം ആണല്ലോ !! എന്റെ പരീക്ഷ നടന്ന സ്കൂളിന്റെ മുന്‍ വശത്ത് (കമലേശ്വരം സ്കൂള്‍ ) തന്നെ ഇടത്‌ വലത് മുന്നണികളുടെ ചേട്ടന്മാര്‍ കാറില്‍ വന്നു നിന്ന് ഉച്ചഭാഷനിയില്‍ കൂടെ പ്രചരണം ആരംഭിച്ചു. എന്തൊരു മര്യാദ !!! ഞാന്‍ ചിന്തിച്ചു - നേതാക്കന്മാരെ പോലെ അണികള്‍ക്കും വിവരം ഇല്ലാതായോ ? കൂടുതല്‍ ചിന്തിക്കാന്‍ ഉള്ള സമയം ഇല്ലാത്തതിനാല്‍ ഞാന്‍ പരീക്ഷ എന്ന കടമ്പ കടക്കാന്‍ ഉള്ള ശ്രമം തുടങ്ങി. അപ്പോളും സ്കൂളിനു പുറത്തു ആര്‍ക്കോ വേണ്ടി ഇടതും വലതും മാറി മാറി ബഹളം കൂട്ടുന്നുണ്ടായിരുന്നു. ഒരു കാര്യം ഉറപ്പായിരുന്നു.... നേതാക്കന്മാരും അണികളും ലോകവിവരത്തിന്റെ കാര്യത്തില്‍ വളരെ പുറകില്‍ ആണെന്ന് എനിക്ക് മനസിലായി, പാവപെട്ട തൊഴില്‍ തെണ്ടികള്‍, തൊഴി(ലിനു) വേണ്ടി കഷ്ട്ടപെടുമ്പോള്‍ ഒരു ഉളുപ്പും ഇല്ലാതെ നട്ടുച്ചയ്ക്ക് ഉച്ചബാഷനിയില്‍ കൂടി ഭാവി തൊഴിലാളികളെ ശല്യം ചെയ്യുന്ന രണ്ടു മ്ലേച്ച പാര്‍ട്ടികള്‍ അല്ലാതെ പ്രേതെകിച്ചു വേറെ ഒരു ലേബലും ഇവര്‍ക്ക് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജയ് ഹിന്ദ്‌.

No comments:

Post a Comment